ജപ്പാനിൽ ദക്ഷിണ കൊറിയൻ ചരക്കുകപ്പൽ മറിഞ്ഞ് എട്ടു ജീവനക്കാർ മരിച്ചു


ജപ്പാൻ തീരത്ത് ദക്ഷിണ കൊറിയൻ ചരക്കുകപ്പൽ തലകീഴായി മറിഞ്ഞ് എട്ടു ജീവനക്കാർ മരിച്ചു. കാണാതായ രണ്ടു പേർക്കായി തെരച്ചിൽ നടത്തുന്നു. രാസവസ്തുക്കൾ കയറ്റിയ കിയൂംഗ് സൺ എന്ന ടാങ്കറാണ് ജപ്പാനിലെ യാമഗൂച്ചിക്കു സമീപം അപകടത്തിൽപ്പെട്ടത്. കടൽ പ്രക്ഷുബ്ധമായിരുന്നതിനാൽ കപ്പൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴിനു കപ്പൽ ജീവനക്കാർ റേഡിയോയിലൂടെ സഹായം അഭ്യർഥിക്കുകയുണ്ടായി. 

മേഖലയിൽ ഇന്നലെ മണിക്കൂറിൽ അന്പതു കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയിരുന്നു.  ഇന്തോനേഷ്യയിലെ എട്ട്, ദക്ഷിണ കൊറിയയിലെ രണ്ട്, ചൈനയിലെ ഒന്ന് എന്നിവരടക്കം 11 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഒരാളെ ജാപ്പനീസ് കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. 980 ടൺ അക്രിലിക് ആസിഡാണ് ടാങ്കറിലുള്ളത്.

article-image

്ിു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed