ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​മേ​ഴ്‌​സ്യ​ൽ കോ​ർ​ട്ട് ബ​ഹ്‌​റൈ​നി​ൽ സ്ഥാപിക്കും


ബഹ്റൈൻ ഇന്റർനാഷനൽ കമേഴ്‌സ്യൽ കോർട്ട്  ബഹ്‌റൈനിൽ സ്ഥാപിക്കുന്നതിനുള്ള ഉഭയകക്ഷി ഉടമ്പടിയിൽ ബഹ്‌റൈൻ സർക്കാറും സിംഗപ്പൂർ സർക്കാറും ഒപ്പുവെച്ചു. ബഹ്‌റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദയും സിംഗപ്പൂരിനെ പ്രതിനിധാനംചെയ്ത് ആഭ്യന്തര, നിയമകാര്യ മന്ത്രി കാസിഫിസോ അനാഥാൻ ഷൺമുഖവുമാണ് ഓൺലൈനായി കരാറിൽ ഒപ്പുവെച്ചത്.   

ബി.ഐ.സി.സിയിൽനിന്നുള്ള അപ്പീലുകൾ സിംഗപ്പൂരിലെ ഉന്നതബോഡി പരിഗണിക്കാനും ധാരണയായി. രണ്ട് അന്താരാഷ്‌ട്ര വാണിജ്യ കോടതികൾ തമ്മിലുള്ള സഹകരണം അന്താരാഷ്ട്ര വാണിജ്യ തർക്ക പരിഹാരത്തിന്റെ നിലവാരം വികസിപ്പിക്കുന്നതിന് സഹായകമാകുമെന്നാണ് കരുതുന്നത്. 2023ൽ ബഹ്‌റൈൻ, സിംഗപ്പൂർ ജുഡീഷ്യറികൾ തമ്മിൽ സഹകരണം സംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചിരുന്നു.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed