നൈജീരിയയിൽ 47 സ്ത്രീകളെ ഭീകരർ തട്ടിക്കൊണ്ടുപോയി


തെക്കുകിഴക്കൻ നൈജീരിയയിലെ ബൊർനോ സംസ്ഥാനത്ത് വിറകു ശേഖരിക്കാൻ പോയ 47 സ്ത്രീകളെ ഭീകരർ തട്ടിക്കൊണ്ടുപോയി. കാമറൂൺ, ചാഡ്‌ അതിർത്തി പ്രദേശത്തെ ഗാംബൊരു ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഇവിടുത്തെ ചാഡ്‌ തടാകക്കരയിൽ വിറകു ശേഖരിക്കാനായി തൊട്ടടുത്ത അഭയാർഥിക്യാന്പിൽനിന്ന് എത്തിയ സ്ത്രീകളാണ് ആക്രമണത്തിനിരയായത്. 

നാലുപാടുനിന്നും എത്തിയ തോക്കുധാരികൾ സ്ത്രീകളെ അയൽരാജ്യമായ ചാഡിലെ വനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 50 സ്ത്രീകളെ തട്ടിക്കൊണ്ടുപോയെങ്കിലും മൂന്നുപേർ രക്ഷപ്പെട്ടു. പ്രദേശത്ത് ബൊക്കോഹറാം, ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്നീ ഭീകരസംഘടനകൾ സജീവമാണെന്നും ഇവരാണു തട്ടിക്കൊണ്ടുപോയതെന്നും പോലീസ് അറിയിച്ചു.

article-image

sdfsdf

You might also like

  • Straight Forward

Most Viewed