ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ ഇറാഖിലെ കേന്ദ്രത്തിൽ ഇറാൻ മിസൈലാക്രമണം നടത്തി


ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ ഇറാഖിലെ കേന്ദ്രത്തിൽ ഇറാൻ മിസൈലാക്രമണം നടത്തി. ഇറാഖിലെ അർധ സ്വയംഭരണ പ്രദേശമായ കുര്‍ദിഷ് മേഖലയിലെ ഇർബിലിലെ കേന്ദ്രമാണ് ആക്രമിച്ചത്. ഇറാൻ ഒൗദ്യോഗിക വാർത്ത ഏജൻസിയായ ഇർനയാണ് മിസൈൽ ആക്രമണങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടത്.   ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സാണ് കുര്‍ദിസ്ഥാന്റെ തലസ്ഥാനമായ ഇര്‍ബിലിലെ യുഎസ് കോണ്‍സുലേറ്റിന് സമീപമുള്ള ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിൽ ആക്രമണം നടത്തിയത്. ഈ മേഖലയിലെ ചാരപ്രവര്‍ത്തന കേന്ദ്രങ്ങളും ഇറാനിയന്‍ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളും നശിപ്പിക്കാനായി  തിങ്കളാഴ്ച രാത്രിയിൽ  ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചു. 

ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ ഇർബിലിലുള്ള ആസ്ഥാനമാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്‍ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് അറിയിച്ചതായി ഇർന റിപ്പോർട്ട് ചെയ്യുന്നു.   ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.  എട്ട് സ്ഫോടനങ്ങളാണുണ്ടായത്. ഇതിന് പിന്നാലെ ഇർബിൽ വിമാനത്താവളം താൽക്കാലികമായി അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  അതെ സമയം ഇറാനിലുണ്ടായ  ആക്രമണത്തെ അമേരിക്ക  അപലപിച്ചു.

article-image

sdfdsf

article-image

asdsad

You might also like

Most Viewed