അമേരിക്കയും ബ്രിട്ടനും ചേർന്ന് യമനിൽ ബോംബാക്രമണം നടത്തി; നത്ത തിരിച്ചടി നൽകുമെന്ന് ഹൂതികൾ


അമേരിക്കയും ബ്രിട്ടനും ചേർന്ന് യമനിലെ ഹുദൈദ, സൻആ തുടങ്ങി പത്തിടങ്ങളിൽ ബോംബാക്രമണം നടത്തി. ഇതിന് കനത്ത തിരിച്ചടി നൽകുമെന്ന് ഹൂതികളും പ്രഖ്യാപിച്ചു. യു.എസിനെ പിന്തുണക്കുന്ന രാജ്യങ്ങൾക്കും തിരിച്ചടിയുണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. ഇസ്രായേലിലേക്കുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിന് മറുപടിയായാണ് ഇന്ന് പുലർച്ചെ യു.എസ് −യു.കെ ആക്രമണം നടന്നത്. ചെങ്കടലിലെ ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് ഹൂതികൾക്ക് വ്യക്തമായ സന്ദേശം നൽകാനാണ് ബോംബാക്രമണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.  ഗസ്സക്ക് പുറമേ യമനും സംഘർഷഭരിതമായതോടെ പശ്ചിമേഷ്യ കനത്ത യുദ്ധഭീതിയിലായി. അതിനിടെ, യമൻ ആക്രമണണം യു.എൻ ചാർട്ടറിന്റെ ലംഘനമാണെന്നും അടിയന്തരമായി ഇന്നുതന്നെ സുരക്ഷാ കൗൺസിൽ വിളിച്ചു ചേർക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. 

യമനിൽ ബോംബാക്രമണം നടത്തിയ യു.എസിനും യു.കെക്കും എതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂതി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹുസൈൻ അൽ−എസ്സി മുന്നറിയിപ്പ് നൽകി. ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യു.എൻ രക്ഷാസമിതി അപലപിച്ചിരുന്നു. ഇത് സൈനിക നടപടിക്കുള്ള നയതന്ത്ര പിന്തുണയായാണ് അമേരിക്കയും ബ്രിട്ടനും വിലയിരുത്തുന്നത്.

article-image

െംമെമം

You might also like

  • Lulu Exchange
  • Straight Forward

Most Viewed