ഗാസയിലെ യുദ്ധകുറ്റങ്ങളിൽ ഇസ്രയേലിനെതിരേ അന്താരാഷ്ട്രകോടതിയെ സമീപിച്ച് ദക്ഷിണാഫ്രിക്ക

ഗാസയിലെ യുദ്ധകുറ്റങ്ങളിൽ ഇസ്രയേലിനെതിരേ അന്താരാഷ്ട്രകോടതിയെ സമീപിച്ച് ദക്ഷിണാഫ്രിക്ക. വെള്ളിയാഴ്ചയാണ് ഹർജി സമർപ്പിച്ചത്. ഹമാസിനെതിരെയുള്ള യുദ്ധത്തിൽ ഇസ്രയേൽ ജെനസൈഡ് കണ്‍വൻഷൻ വ്യവസ്ഥകൾ ലംഘിച്ചതായും ഹർജിയിൽ പറയുന്നു. പാലസ്തീൻ ജനതയെ ഉന്മൂലനം ചെയാനാണ് ഇസ്രയേൽ ശ്രമം. ഗാസയിലെ സൈനിക ഇടപെടലുകൾ ഉടൻ നിർത്തലാക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെടണമെന്നാണ് ഹർജിയിൽ പറയുന്നത്. ദ്രുതഗതിയിൽ കാര്യങ്ങളിൽ തീരുമാനമെടുക്കണമെന്നും ദക്ഷിണാഫ്രിക്ക അറിയിച്ചു. ഗാസ ജനതയുടെ മൗലീകാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് ഇസ്രയേൽ നടത്തുന്നത്. ഇതിനിയും തുടർന്നു കൂടായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് ഇസ്രയേലിൽ ഹമാസ് ഭീകരാക്രമണം നടത്തിയത്. ഇതിൽ 1140 ഓളം പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 21,207 ഓളം പാലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്.
xgvx