കണ്ണൂർ‍ വിസിയുടെ പുനർ‍നിയമനം റദ്ദാക്കിയ ഉത്തരവിനെതിരേ സംസ്ഥാന സർ‍ക്കാർ സുപ്രീംകോടതിയിൽ‍ പുനഃപരിശോധന ഹർ‍ജി നൽ‍കി


കണ്ണൂർ‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർ‍നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരേ സംസ്ഥാന സർ‍ക്കാർ‍ പുനഃപരിശോധന ഹർ‍ജി നൽ‍കി. സ്റ്റാന്‍ഡിംഗ് കൗണ്‍സൽ‍ നിഷേ രാജന്‍ ഷൊങ്കറാണ് ഹർ‍ജി സമർ‍പ്പിച്ചത്. നിയമിക്കപ്പെട്ടയാളുടെ യോഗ്യതയിൽ‍ കോടതിക്ക് സംശയമില്ലായിരുന്നു എന്നും ഹർ‍ജിക്കാർ‍ പോലും ഉന്നയിക്കാത്ത വാദം ചൂണ്ടിക്കാട്ടിയാണ് വിധിയെന്നും പുനഃപരിശോധന ഹർ‍ജിയിൽ‍ പറയുന്നു. 

ഗോപിനാഥ് രവീന്ദ്രന്‍റെ നേട്ടങ്ങൾ‍ ഹർ‍ജിയിൽ‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. വിധിവഴി കടുത്ത അനീതി സംസ്ഥാനത്തോട് ഉണ്ടായി എന്നാണ് സർ‍ക്കാരിന്‍റെ വാദം. വിധി രാഷ്ട്രീയ കോലാഹലത്തിന് കാരണമായി എന്നും ഹർ‍ജിയിൽ‍ ചൂണ്ടിക്കാട്ടുന്നു.

article-image

xzvxv

You might also like

  • Straight Forward

Most Viewed