ഫിലിപ്പീൻസിൽ വസ്ത്രനിർമാണ ശാലയ്ക്ക് തീപ്പിടിച്ച് 20 മരണം

ഫിലിപ്പീൻസിൽ വസ്ത്രനിർമാണ ശാലയായി ഉപയോഗിച്ചിരുന്ന ഇരുനില വീടിന് തീപിടിച്ച് 15 പേർ മരിച്ചു. മൂന്ന് വയസുള്ള കുട്ടി ഉൾപ്പെടെയാണ് മരിച്ചത്. പ്രാദേശിക സമയം പുലർച്ചെ അഞ്ചിനാണ് തീപിടിത്തമുണ്ടായതായി ഫയർ മാർഷൽ സീനിയർ സൂപ്രണ്ട് അരിസ്റ്റോട്ടിൽ ബനാഗ പറഞ്ഞു. തീപിടിത്തമുണ്ടായപ്പോൾ 18 പേർ വീട്ടിലുണ്ടായിരുന്നു.
മൂന്ന് പേർ രക്ഷപ്പെട്ടു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു. കെട്ടിടത്തിനു ഷൂസുകളും ബാഗുകളും വ്യാപാരം നടത്തുന്നതിന് ആവശ്യമായ ബിസിനസ് പെർമിറ്റ് ഉണ്ടായിരുന്നു. എന്നാൽ പകരം ടീഷർട്ടുകൾ നിർമിക്കുന്നതിനും പ്രിന്‍റുചെയ്യുന്നതിനുമാണ് കെട്ടിടം ഉപയോഗിച്ചിരുന്നത്. നിയമലംഘനം നടന്നതായി ശ്രദ്ധയിൽ പെട്ടതായും അധികൃതർ പറഞ്ഞു.
sdgdsg