മാഗ്‌സസെ പുരസ്‌കാരം പ്രമുഖ അർബുദ ചികിlത്സാ വിദഗ്ദ്ധൻ ഡോ. ആർ. രവി കണ്ണന്

ഏഷ്യയിലെ നൊബേൽ എന്നറിയപ്പെടുന്ന മാഗ്‌സസെ പുരസ്‌കാരത്തിന് പ്രമുഖ അർബുദ ചികിൽസാവിദഗ്ധന്‍ ഡോ. ആർ. രവി കണ്ണന്‍ അർഹനായി. 41 ലക്ഷം രൂപയാണ് അവാർഡ് തുകയായി ലഭിക്കുക. ആസാമിലെ സിൽചറിൽ നിർധനരോഗികൾക്ക് സൗജന്യചികിൽസയും ഭക്ഷണവും താമസവും നൽകുന്ന കച്ചാർ ആശുപത്രിയുടെ ഡയറക്ടറാണ് അദ്ദേഹം.
ചെന്നൈ സ്വദേശിയായ ഡോ. രവി കണ്ണന്‍ മുമ്പ് അഡയാർ കാന്‍സർ ഇന്‍സ്റ്റിറ്റ്യൂട്ട് സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവിയായിരുന്നു. നേരത്തെ, പത്മശ്രീ പുരസ്‌കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
fgdfg