ഓണം; 10 ദിവസം കൊണ്ട് കേരളത്തിൽ 757 കോടിയുടെ മദ്യവിൽപ്പന

ഇത്തവണ ഓണക്കാലത്ത് നടന്നത് റിക്കാർഡ് മദ്യവിൽപ്പന. ബുധനാഴ്ച വരെ, കഴിഞ്ഞ 10ദിവസം കൊണ്ട് 757 കോടിയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്നും വിറ്റഴിച്ചത്. കഴിഞ്ഞവർഷം 700.6 കോടിയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റത്. ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ജവാന്‍ ബ്രാന്‍ഡാണ്. 6,30,000 ലിറ്റർ ജവാനാണ് വിറ്റത്. വില കുറവാണെന്നതാണ് ജവാനെ ജനപ്രിയമാക്കുന്ന ഘടകങ്ങളിൽ ഒന്ന്.
ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 116 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത്. അവിട്ടം ദിനമായ ബുധനാഴ്ച ബെവ്കോ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 10 ദിവസത്തിനിടെ ഇവിടെ ഏഴ് കോടിയുടെ മദ്യം വിറ്റിട്ടുണ്ട്.
sdfgdsfg