പാക് യുവാവിനെ വിവാഹം കഴിക്കാനെത്തിയ ഇന്ത്യക്കാരിയുടെ വിസ കാലാവധി നീട്ടി പാകിസ്താൻ

പാക് യുവാവിനെ വിവാഹം കഴിക്കാനായി അതിർത്തി കടന്ന് പാകിസ്താനിലെത്തിയ ഇന്ത്യൻ യുവതിയുടെ വിസ കാലാവധി നീട്ടി. ഒരു വർഷത്തേക്കാണ് വിസ കാലാവധി നീട്ടി നൽകിയത്. ഖൈബർ പ്രവിശ്യയിലെ യുവാവിനെ വിവാഹം കഴിക്കാനാണ് യുവതി പാകിസ്താനിലെത്തിയത്. പിന്നീട് മതം മാറി യുവാവിനെ വിവാഹം കഴിച്ചു. ഇവരുടെ ഭർത്താവ് തന്നെയാണ് വിസ കാലാവധി നീട്ടിയ വിവരം അറിയിച്ചത്. അഞ്ജുവാണ് അതിർത്തി കടന്ന് പാകിസ്താനിലെത്തി മതം മാറി ഫാത്തിമയെന്ന പേര് സ്വീകരിച്ച് ജൂലൈ 25ന് പാകിസ്താൻ യുവാവായ നസറുള്ളയെ വിവാഹം കഴിച്ചത്.
2019 മുതൽ ഇരുവരും ഫേസ്ബുക്കിൽ സുഹൃത്തുക്കളായിരുന്നു. നേരത്തെ രണ്ട് മാസത്തേക്ക് നീട്ടിനൽകിയ അഞ്ജുവിന്റെ വിസ ഒരു വർഷത്തേക്ക് കൂട്ടി നീട്ടുകയായിരുന്നു. ആഗസ്റ്റ് 20നാണ് അഞ്ജുവിന്റെ വിസ കാലാവധി അവസാനിക്കുന്നത്. പാകിസ്താനിലെ എല്ലാ വകുപ്പുകളും ഞങ്ങളോട് നന്നായി സഹകരിക്കുന്നുണ്ടെന്ന് നസറുള്ള പറഞ്ഞു. കഴിഞ്ഞ മാസം ഇരുവർക്കും ഖൈബർ പ്രവിശ്യയിലെ റിയൽ എസ്റ്റേറ്റ് കമ്പനി സ്ഥലം നൽകിയിരുന്നു. ഉത്തർപ്രദേശിലെ ആൽവാർ ജില്ലയിലാണ് അഞ്ജു ജനിച്ചത്. വാഗ അതിർത്തി വഴി നിയമപ്രകാരമാണ് അഞ്ജു പാകിസ്താനിലെത്തിയത്. 30 ദിവസത്തെ വിസയാണ് അഞ്ജുവിന് പാകിസ്താൻ നൽകിയത്.
ADSADSADSADS