ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസിന്റെ മെംബർഷിപ് കാമ്പയിൻ ഓഗസ്റ്റ് ഒമ്പതുമുതൽ സെപ്റ്റംബർ ഒമ്പതുവരെ നടക്കും

സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം’ എന്ന ആപ്തവാക്യം ഉൾക്കൊണ്ട് 10 വർഷമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസിന്റെ മെംബർഷിപ് കാമ്പയിൻ ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് ഒമ്പതുമുതൽ സെപ്റ്റംബർ ഒമ്പതുവരെ നടക്കും. സംഘടനയിലേക്കു പുതുതായി കടന്നുവരുന്നവർക്ക് അംഗത്വം എടുക്കുവാനും, നിലവിലുള്ള അംഗങ്ങൾ അവരുടെ അംഗത്വം പുതുക്കാൻ സാധിക്കും.
മെംബർഷിപ് കാമ്പയിൻ അവസാനിച്ച ശേഷം രജിസ്റ്റർ ചെയ്ത മുഴുവൻ അംഗങ്ങൾക്കും മെംബർഷിപ് കാർഡ് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഫാസിൽ വട്ടോളി,സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, മെംബർഷിപ് കൺവീനർ അജ്മൽ ചാലിൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 3551 0845, 3389 4862, 3997 6153 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
dfgd