പശ്ചിമ ആഫ്രിക്കയിലെ നൈജറിൽ പട്ടാള അട്ടിമറി; പ്രസിഡന്‍റിനെ പുറത്താക്കി സൈന്യം, ഭരണഘടന റദ്ദാക്കി


പശ്ചിമ ആഫ്രിക്കൻ രാജ്യമായ നൈജറിൽ പട്ടാള അട്ടിമറി. പ്രസിഡന്‍റ് മുഹമ്മദ് ബസൗമിനെ പുറത്താക്കിയ സൈന്യം ഭരണഘടന റദ്ദാക്കി. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും പിരിച്ചുവിട്ട സൈന്യം അന്താരാഷ്ട്ര അതിർത്തികളെല്ലാം അടച്ചു. നിലവിലെ സർക്കാറിന് അവസാനമായിരിക്കുകയാണെന്ന് സൈനിക അട്ടിമറിക്ക് നേതൃത്വം നൽകുന്ന കേണൽ മേജർ അമദോവ് അബ്ദ്രമാനെ ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. നിലവിലെ ഭരണസംവിധാനം രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിലും സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും പരാജയപ്പെട്ടു. നൈജറിലെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളും സസ്‌പെൻഡ് ചെയ്തതായും വിഡിയോയിൽ അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങൾ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങൾ സുസ്ഥിരമാകുന്നതുവരെ വ്യോമ-കര അതിർത്തികൾ അടക്കുകയാണെന്നും പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ, തടവിലാക്കിയ പ്രസിഡന്‍റിനെ മോചിപ്പിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്തണി ബ്ലിങ്കൻ ആവശ്യപ്പെട്ടു. യു.എസും ഐക്യരാഷ്ട്രസഭയും തനിക്ക് പിന്തുണ ഉറപ്പുനൽകിയതായി പ്രസിഡന്‍റ് മുഹമ്മദ് ബസൗം നേരത്തെ പറഞ്ഞിരുന്നു. ബുധനാഴ്ച പ്രസിഡന്‍റിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വൻ ജനക്കൂട്ടം തലസ്ഥാനനഗരമായ നിയോമെയിൽ റാലി നടത്തിയിരുന്നു. സുരക്ഷാ സാഹചര്യം നിലവിൽ ശാന്തമാണെന്നാണ് റിപ്പോർട്ടുകൾ.

article-image

asdasadsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed