ഒന്നരവർഷംമുമ്പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; ഭാര്യ കസ്റ്റഡിയിൽ


പത്തനംതിട്ടയിൽ ഒന്നരവർഷം മുൻപ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പത്തനംതിട്ട കലഞ്ഞൂർ പാടം സ്വദേശി നൗഷാദിനെയാണ് കുഴിച്ചുമൂടിയെന്ന് സംശയിക്കുന്നത്. സംഭവത്തില്‍ നൗഷാദിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

2021 നവംബര്‍ അഞ്ചു മുതലാണ് നൗഷാദിനെ കാണാതായത്. നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയിക്കുന്ന പറക്കോട് പരുത്തിപ്പാറയില്‍ സ്ഥലം കുഴിച്ച് പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. സംശയമുള്ള മറ്റു പലയിടങ്ങളിലും പൊലീസ് സമാന്തരമായി പരിശോധന നടത്തുന്നുണ്ട്.

article-image

fddfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed