തുര്‍ക്കിയില്‍ വോട്ടെടുപ്പ് ഞായറാഴ്ച


യൂറോപ്പിന്റെയും ഏഷ്യയുടെയും പാലമായി അറിയപ്പെടുന്ന തുര്‍ക്കിയില്‍ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്കും പാര്‍ലമെന്റിലേക്കും ഒന്നിച്ചാണ് വോട്ടെടുപ്പ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടില്‍ ആര്‍ക്കും 50 ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കുശേഷം രണ്ടാം റൗണ്ട് മത്സരം നടക്കും. ആദ്യ റൗണ്ടില്‍ ഒന്നും രണ്ടും സ്ഥാനത്ത് എത്തിയവര്‍ തമ്മിലാകും രണ്ടാം റൗണ്ട് മത്സരം.

കഴിഞ്ഞ 20 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന വലതുപക്ഷ യാഥാസ്ഥിതിക ഇസ്ലാമിക സഖ്യത്തിന്റെ നേതാവ് പ്രസിഡന്റ് റെസിപ് തയ്യിപ് എര്‍ദോഗനും ആറ് പാര്‍ട്ടിയുടെ പ്രതിപക്ഷസഖ്യമായ നാഷന്‍ അലയന്‍സ് സ്ഥാനാര്‍ത്ഥി കെമാല്‍ കിലിച്ദാറോലുവും തമ്മിലാണ് പ്രധാന മത്സരം. ആദ്യ റൗണ്ടില്‍ ആര്‍ക്കും 50 ശതമാനം വോട്ട് കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ ഈമാസം 28നു നടക്കുന്ന രണ്ടാം റൗണ്ടില്‍ മാത്രമേ തുര്‍ക്കിയയെ ഇനി ആര് നയിക്കുമെന്ന് പറയാനാകുകയുള്ളൂ.

അഭിപ്രായ വോട്ടെടുപ്പുകളില്‍ എര്‍ദോഗന്‍ അല്‍പ്പം പിറകിലാണ് എന്നതാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. തെരഞ്ഞെടുപ്പിനെ അട്ടിമറി ശ്രമത്തോട് ഉപമിച്ച ആഭ്യന്തരമന്ത്രി സുലൈമന്‍ സോയുലുവിന്റെ വാക്കുകളില്‍ പരാജയഭീതി നിഴലിക്കുന്നുണ്ട്. ലോകത്ത് ഇന്ന് ഭരണം നടത്തുന്ന തീവ്രവലതുപക്ഷ പോപ്പുലിസ്റ്റ് ഭരണാധികാരികളില്‍ പ്രമുഖനാണ് എര്‍ദോഗന്‍. അമേരിക്കയിലെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രസീലിലെ മുന്‍ പ്രസിഡന്റ് ജയിര്‍ ബോള്‍സനാരോ തുടങ്ങി എര്‍ദോഗനുമായി താരതമ്യം ചെയ്യാവുന്ന ഭരണാധികാരികള്‍ക്ക് അധികാരം നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ എര്‍ദോഗനും ആ വഴിക്കാണ് നീങ്ങുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

article-image

ertrey

You might also like

  • Lulu Exchange
  • Straight Forward

Most Viewed