പ്രണയത്തിന് വിലക്കേര്‍പ്പെടുത്തി ചൈനീസ് സര്‍വ്വകലാശാല

ബീജിംഗ്: പ്രണയത്തിന് പ്രണയലീലകൾക്കും ചൈനീസ് സര്‍വ്വകലാശാല വിലക്കേര്‍പ്പെടുത്തി. ചാംഗ്ഷായിലെ ജിലിന്‍ കണ്‍സ്ട്രക്ഷന്‍ സര്‍വ്വകലാശാലയാണ് പ്രണയത്തിനെതിരായ പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചത്.
കൈകോര്‍ത്ത് നടക്കരുത്, തോളില്‍ കൈയ്യിടരുത്, ഭക്ഷണം കഴിക്കുമ്പോള്‍ പരസ്പരം ഊട്ടേണ്ട എന്നിങ്ങനെ വിവിധ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിഷ്‌കൃത സമൂഹമാക്കി വിദ്യാര്‍ത്ഥികളെ മാറ്റുകയാണ് കോളേജിന്റെ ലക്ഷ്യമെന്നും അതിനാലാണ് പുതിയ നിയമമെന്നും അധികൃതർ അറിയിച്ചു.