തോമസ് ഉണ്ണിയാടന്റെ രാജി മുഖ്യമന്ത്രി സ്വീകരിച്ചില്ല

തിരുവനന്തപുരം: കെ.എം. മാണിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ നൽകിയ രാജി മുഖ്യമന്ത്രി സ്വീകരിച്ചില്ല. അദ്ദേഹത്തിന്റെ രാജി പെട്ടന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാൽ മാണിയുൾപ്പടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയതിനുശേഷമെ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ധന–നിയമ മന്ത്രി കെ.എം. മാണി ഇന്നലെ രാത്രി എട്ടുമണിക്കാണ് രാജി പ്രഖ്യാപനം നടത്തിയത്. ജോസഫ് എം. പുതുശേരിയും റോഷി അഗസ്റ്റിനും രാജിക്കത്ത് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്കു കൈമാറി. പിന്നീട് മാധ്യമങ്ങളെ കണ്ട ഉമ്മൻ ചാണ്ടി കെ.എം. മാണിയുടെ രാജി സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു.