ബിഹാറിലെ 142 എം.എൽ.എ മാർ ക്രിമിനല്‍ പശ്ചാത്തലമുളളവര്‍

ന്യൂഡല്‍ഹി: മഹാസഖ്യം വിജയം നേടിയ ബിഹാറില്‍ 243 അംഗങ്ങളുള്ള നിയമസഭയിലേക്ക് എത്തുന്ന 142 എം.എൽ.എ മാരും (58 ശതമാനം) ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. ഇതില്‍ 98 പേര്‍ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കല്‍, തട്ടിക്കൊണ്ടു പോകല്‍, ബലാൽസംഘം തുടങ്ങിയ ഗുരുതരമായ കേസുകളാണുളളത്.
ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയിലാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ കൂടുതലുള്ളത്. നിതീഷ് കുമാറിന്റെ ജെഡിയുവില്‍ 37 പേര്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്.