വ്ളാഡിമിർ പുടിൻ കൊല്ലപ്പെടുമെന്ന് സെലൻസ്കി

റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ അദ്ദേഹത്തിന്‍റെ അനുയായികളാൽ തന്നെ കൊല്ലപ്പെടുമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്‌കി. യുക്രെയ്ൻ യുദ്ധത്തെ കുറിച്ച് പുറത്തിറങ്ങിയ ഡോക്യുമെന്‍ററിയിലാണ് സെലൻസ്‌കിയുടെ വിവാദ പരാമർശം. പുടിന്‍റെ ഭരണത്തിന്‍റെ ദുർബലത റഷ്യയ്ക്കുള്ളിൽ അനുഭവപ്പെടുന്ന ഒരു നിമിഷം തീർച്ചയായും ഉണ്ടാകും. അപ്പോൾ ഈ വേട്ടക്കാരനെ മറ്റു വേട്ടക്കാർ വിഴുങ്ങും. ഒരു കൊലയാളിയെ കൊല്ലാനുള്ള കാരണം അവർ കണ്ടെത്തും. അവർ അന്ന് സെലൻസ്‌കിയുടെ വാക്കുകൾ ഓർക്കും. ഇത് നടക്കും, പക്ഷേ എന്നാണെന്ന് അറിയില്ലെന്നും സെലൻസ്‌കി ഡോക്യുമെന്‍ററിയിൽ പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിന്‍റെ ഒന്നാം വാർഷികത്തിന്‍റെ ഭാഗമായാണ് "ഇയർ' എന്ന പേരിൽ ഡോക്യുമെന്‍ററി പുറത്തിറങ്ങിയത്.
eryey