ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി
 
                                                            തൃശ്ശൂർ വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി. വടക്കാഞ്ചേരി എങ്കക്കാട് ദേശം ഭാരവാഹികൾ നൽകിയ അപേക്ഷയിലാണ് അനുമതി ലഭിച്ചത്. തൃശ്ശൂർ ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് റെജി പി ജോസഫിന്റേതാണ് ഉത്തരവ്. ( പൂര ദിവസമായ നാളെ രാത്രി ഏഴിനും പത്തിനും ഇടയിലാണ് വെടിക്കെട്ട് നടത്താൻ അനുമതി ലഭിച്ചത്. ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ പോലീസിന് നിർദ്ദേശവും നൽകി. ഉത്രാളിക്കാവിൽ സാമ്പിൾ വെടിക്കെട്ടിനും പറയെഴുന്നള്ളിപ്പിനും അനുമതി ലഭിച്ചിരുന്നു.
തൃശൂർ വടക്കാഞ്ചേരി ഉത്രാളിക്കാവിൽ പൂരത്തോടനുബന്ധിച്ച് പറപ്പുറപ്പാടിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി ലഭിച്ചതോടെ ഫെബ്രുവരി 21ന് രാത്രി 8 മണിക്ക് വെടിക്കെട്ട് നടന്നിരുന്നു. ചർച്ചയിൽ സുരക്ഷ ഉറപ്പാക്കി വെടിക്കെട്ട് നടത്തുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ ഉറപ്പ് നൽകിയതിനാലാണ് അനുമതി നൽകിയത്.
മധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണ് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം.
w34tt
 
												
										 
																	