മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു


പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വെടിവെപ്പ്. റാലിയിൽ പങ്കെടുക്കുമ്പോഴാണ് വെടിവെപ്പുണ്ടായത്.ഇംറാന്‍റെ നേതൃത്വത്തിൽ നടക്കുന്ന ലോങ് മാർച്ചിലേക്ക് അക്രമി വെടിവെക്കുകയായിരുന്നു. ഇമ്രാന് കാലിലാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന മുതിർന്ന നേതാക്കൾക്കും പരിക്കേറ്റു. അക്രമി അറസ്റ്റിലായിട്ടുണ്ട്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. മാർച്ച് ഗുജറൻവാല ഡിവിഷനിലെ വസീറാബാദ് സിറ്റിയിൽ സഫർ അലി ഖാൻ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

പൊതുതെരഞ്ഞെടുപ്പിന് എത്രയും വേഗം തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി ലോങ് മാർച്ച് നടത്തുന്നത്. ‘ഹഖീഖി ആസാദി മാർച്ച്’ എന്ന പേരിൽ ലാഹോറിലെ ലിബർട്ടി ചൗകിൽനിന്ന് തലസ്ഥാനമായ ഇസ്‍ലാമാബാദിലേക്കാണ് മാർച്ച്. നാളെ സമാപിക്കുന്ന മാർച്ചിന് വൻ സമാപന പൊതുസമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നു. ട്രക്കിലും കാറിലും ബൈക്കിലുമായി ആയിരങ്ങളാണ് ഇമ്രാൻ ഖാനെ അനുഗമിക്കുന്നത്.

article-image

ംിപരമര

You might also like

  • Straight Forward

Most Viewed