ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി


ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി. ഏഴ് മാസത്തിനുള്ളിൽ ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി സുനക്. ബ്രിട്ടനിൽ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസിന് പകരമാണ് സുനക്ക് ചുമതലയേൽക്കുന്നത്. കൺസർവേറ്റീവ് പാർട്ടി അംഗമായ അദ്ദേഹം 2019 ജൂലൈ മുതൽ 2020 ഫെബ്രുവരി വരെ ട്രഷറി ചീഫ് സെക്രട്ടറിയായിരുന്നു.

ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തെ തുടർന്ന് തനിക്ക് ഇനി തങ്ങളുടെ പാർട്ടിയെ ഒന്നിപ്പിക്കാൻ കഴിയില്ലെന്ന് സമ്മതിച്ചുകൊണ്ട് എതിരാളിയായ ബോറിസ് ജോൺസൺ മത്സരത്തിൽ നിന്ന് പിൻമാറിയിരുന്നു.

ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിന്റെ പത്നി.

article-image

മ കസന ക

You might also like

Most Viewed