ബൈഡനു വീണ്ടും നാക്കുപിഴ

യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നാക്കുപിഴ തുടർക്കഥയാകുന്നു. അദ്ദേഹം ഇക്കുറി അമേരിക്കൻ സൈനികരെ ‘സ്വാർഥന്മാരാക്കി’. പശ്ചിമേഷ്യാ പര്യടനത്തിന്‍റെ ഭാഗമായി ശനിയാഴ്ച സൗദിയിലെ ജിദ്ദയിൽ ഗൾഫ് സഹകരണസമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ. എഴുതിത്തയാറാക്കിയ പ്രസംഗത്തിൽ, അമേരിക്കൻ സൈനികർ മേഖലയിൽ ചെയ്ത സേവനങ്ങളെക്കുറിച്ചു പറയവേ ‘നിസ്വാർഥത’ എന്നതിനു പകരം ‘സ്വാർഥത’ എന്ന വാക്കാണു വായിൽനിന്നു വന്നത്.
ഏതാനും ദിവസം മുന്പ്, നാസികൾ ജൂതരെ പീഡിപ്പിച്ചതിനെക്കുറിച്ചു സംസാരിക്കവേ ‘ഭീകരത’എന്നതിനു പകരം ‘മഹാത്മ്യം’ എന്നു ബൈഡൻ പറയുകയും ഉടൻ തിരുത്തുകയും ചെയ്തിരുന്നു.