സൊമാലിയയിൽ യുഎസ് സൈനികരെ പുനർ വിന്യസിക്കും


കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ യുഎസ് സൈനികരെ പുനർ വിന്യസിക്കാൻ അംഗീകാരം നൽകി പ്രസിഡന്‍റ് ജോ ബൈഡൻ. മുൻഗാമിയായ  ഡൊണാൾഡ് ട്രംപിന്‍റെ  നടപടി റദ്ദാക്കിയാണ് തീരുമാനം.  

2020ൽ സൊമാലിയയിൽ നിന്ന് 700 യുഎസ് സൈനികരെയാണ് പ്രസിഡന്‍റ് ട്രംപ് പിൻവലിച്ചത്. ഇത്തവണ അഞ്ഞൂറിൽ താഴെ യുഎസ് സൈനികരെയാണ് വിന്യസിക്കുകയെന്ന് യുഎസ് ഉദ്യോഗസ്ഥൻ  പറഞ്ഞു. അൽ ഷബാബ് ഭീകരർക്കെതിരെ പോരാടാൻ‌ പ്രാദേശിക സേനയെ സഹായിക്കുന്നതിനായാണ് സൈനി കരെ അയക്കുക.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed