ഉക്രൈനെ ആയുധം നൽകി സഹായിക്കരുതെന്ന് അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി റഷ്യ


ഏതു നിമിഷവും ഉക്രൈനെ ആക്രമിക്കാനിരിക്കുന്ന റഷ്യ അമേരിക്കയ്‌ക്കും മുന്നറിയിപ്പ് നൽകി. ഒരു കാരണവശാലും ഉക്രൈന് ആയുധങ്ങൾ നൽകി തങ്ങൾക്ക് നേരെ യുദ്ധത്തിന് പ്രേരിപ്പിക്കരുതെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. റഷ്യൻ നയതന്ത്ര കാര്യാലയമാണ് വിഷയം അമേരിക്കയുടെ ശ്രദ്ധയിൽ പെടുത്തിയത്.

ഉക്രൈൻ വിഷയത്തിൽ നയതന്ത്രചർച്ചകളാണ് യാഥാർത്ഥത്തിൽ അമേരിക്ക ആഗ്രഹിക്കുന്നതെങ്കിൽ ആയുധങ്ങൾ നൽകുകയല്ല വേണ്ടത്. ആയുധകൈമാറ്റം പരസ്യമായ യുദ്ധത്തിനുള്ള ആഹ്വാനമാണ്. അമേരിക്ക ഉക്രൈന് നിരവധി ആയുധങ്ങൾ കൈമാറാൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിലെ തീരുമാനം ഉടൻ പുനഃപരിശോധിക്കണമെന്നും റഷ്യ അറിയിച്ചു.

അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷമാണ് റഷ്യയും ഉക്രൈനും നടത്തിയിരിക്കുന്നത്. മേഖലയിലെ സമാധാനം സുപ്രധാനമാണ്. ഉക്രൈനിനെ ആക്രമിക്കുമെന്ന കടുംപിടുത്തവുമായാണ് പുടിൻ നിൽക്കുന്നത്. ഉക്രൈൻ തങ്ങളുടെ ഭൂവിഭാഗം കൈക്കലാക്കിയെന്നാണ് റഷ്യയുടെ വാദം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed