വൈറസിനെക്കാൾ അപകടകരമാണ് വാക്‌സിൻ എന്ന് വാദിച്ച പ്രശസ്ത താരസഹോദരങ്ങൾ കോവിഡ് ബാധിച്ച് മരിച്ചു


കൊറോണ പ്രതിരോധ വാക്‌സിനുകൾ വൈറസിനെക്കാൾ ഭീകരമാണെന്ന് വിശ്വസിച്ച ഫ്രഞ്ച് ടിവി താരങ്ങൾ ആറ് ദിവസത്തെ ഇടവേളയിൽ കൊറോണ ബാധിച്ച് മരിച്ചു. എൺപതുകളിൽ ഫ്രാൻസിൽ ഏറെ പ്രശസ്തമായിരുന്ന ശാസ്ത്ര പരിപാടിയുടെ അവതാരകരായ ഗ്രിച്ക, ഇഗോർ ബോഗ്ദനോഫ് എന്നിവരാണ് കൊറോണ ബാധിച്ച് മരിച്ചത്. 72 വയസ്സായിരുന്നു. ഫ്രാൻസിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ഇരുവരുടേയും അന്ത്യം.

കൊറോണയ്‌ക്ക് പിന്നാലെ വാക്‌സിൻ കണ്ടുപിടിച്ചപ്പോൾ ഇരുവരോടും വാക്‌സിൻ സ്വീകരിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അതിന് തയ്യാറായിരുന്നില്ല. തങ്ങൾ ഇരുവരും മികച്ച രീതിയിൽ ആരോഗ്യം സംരക്ഷിക്കുന്നവരാണെന്നും, തങ്ങൾക്ക് കൊറോണ ബാധിക്കില്ലെന്നുമായിരുന്നു ഇരുവരുടേയും നിലപാട്. ടിവി പരിപാടികളിലും ഇവർ പലപ്പോഴും വാക്‌സിൻ വിരുദ്ധ നിലപാടുകൾ പറഞ്ഞിരുന്നു. വൈറസിനെക്കാൾ അപകടം പിടിച്ചതാണ് വാക്‌സിൻ എന്നായിരുന്നു ഇവരുടെ വാദം.

ഡിസംബർ ആദ്യവാരമാണ് ഇരുവരേയും പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് ഇവരുടെ ആരോഗ്യനില വഷളായി. ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഇവരെ വാക്‌സിൻ സ്വീകരിക്കാൻ നിർബന്ധിച്ചിരുന്നുവെങ്കിലും, സഹോദരങ്ങൾ ഒരിക്കലും ഇതിന് തയ്യാറായിരുന്നില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. 1979ലാണ് അവർ അവതകാരകരായ ടെംപ് എക്‌സ് എന്ന ഷോ ആരംഭിച്ചത്. വളരെ പെട്ടന്ന് തന്നെ ഈ ഷോ ജനപ്രീതി നേടി. എൺപതുകളുടെ അവസാനത്തോടെ പരിപാടി അവസാനിപ്പിച്ചു. പഴയ പരിപാടി വീണ്ടും അവതരിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഇരുവർക്കും കൊറോണ ബാധിച്ചത്.

You might also like

Most Viewed