ബംഗളൂരു−കന്യാകുമാരി എക്‌സ്പ്രസിൽ തീപിടിത്തം

തിരുവനന്തപുരം: ബംഗളൂരു −കന്യാകുമാരി എക്‌സ്പ്രസിൽ തീപിടിത്തം. തിരുവനന്തപുരം നേമം സ്റ്റേഷനിലായിരുന്നു അപകടം. എസ് വൺ കോച്ചിന്‍റെ ബ്രേക്ക് ജാമായാണ് തീപടർന്നത്. ബോഗിയുടെ അടിയിൽ നിന്ന് പുകയുയർന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഉടൻ തീയണച്ചതിനാൽ അപകടം ഒഴിവായി. ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സാങ്കേതിക തകരാർ പരിഹരിച്ച് ട്രെയിന്‍ യാത്ര തുടർന്നു.