താലിബാൻ തീവ്രവാദത്തിന് അഫ്ഗാൻ മണ്ണ് അനുവദിക്കരുതെന്ന് ഇന്ത്യ


ന്യൂയോർക്ക്: താലിബാൻ തീവ്രവാദത്തിന് അഫ്ഗാൻ മണ്ണ് അനുവദിക്കരുതെന്ന് ഇന്ത്യ. അഫ്ഗാന്‍റെ മണ്ണ് ഒരു തരത്തിലും തീവ്രവാദത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന താലിബാന്‍റെ പ്രതിജ്ഞാബദ്ധത നടപ്പാക്കണമെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. 

ഭീകരരുടെ സാന്നിധ്യം അഫ്ഗാൻ മണ്ണിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ. അഫ്ഗാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽനിന്നും പ്രാതിനിധ്യം ഉൾപ്പെടുന്ന വിശാലമായ ഒരു പ്രക്രിയയാണ് താലിബാനിൽനിന്നും ലോകം പ്രതീക്ഷിക്കുന്നതെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed