ഫിലിപ്പീൻസിൽ 92 പേരുമായി പോവുകയായിരുന്ന സൈനിക വിമാനം തകർന്നു 29 മരണം


മനില: തെക്കൻ ഫിലിപ്പീൻസിൽ 92 പേരുമായി പോവുകയായിരുന്ന സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 29 പേർ മരിച്ചു. നിരവധി പേരെ രക്ഷപെടുത്തി. ഫിലിപ്പീൻസ് എയർഫോഴ്സിന്‍റെ സി−130 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വിമാനം തീപിടിച്ചുകത്തി. ജോളോ ദ്വീപിൽ ഇറങ്ങുന്നതിനിടെ റൺവെയിൽനിന്നും തെന്നിനീങ്ങിയായിരുന്നു അപകടം. 

വിമാനത്തിൽ ഉണ്ടായിരുന്ന 17 പേരെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം 11:30 ന് (ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ ഒൻപത്) ആയിരുന്നു അപകടം. തെക്കൻ ദ്വീപായ മിൻഡാനാവോയിൽനിന്നും സൈനികരുമായി എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇടിച്ചിറങ്ങിയ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽനിന്നും ഏറെമുന്നോട്ടുപോയാണ് നിന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed