മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് കാസർഗോട്ട് മൂന്ന് പേരെ കാണാതായി

കാസർഗോഡ്: മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് കാസർഗോട്ട് മൂന്ന് പേരെ കാണാതായി. അഴിമുഖത്താണ് വള്ളം മറിഞ്ഞത്. നാല് പേരെ രക്ഷപ്പെടുത്തി. കോസ്റ്റുഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് കാണാതായവർക്കുവേണ്ടി തെരച്ചിൽ നടത്തുകയാണ്.