സന്പൂർണ്ണ ലോക്ഡൗണിലൂടെ കൊറോണ രണ്ടാം തരംഗത്തെ ഇന്ത്യക്ക് നേരിടാനാകുമെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ്


വാഷിംഗ്ടൺ: ഇന്ത്യയിൽ ഭീതി പടർത്തി വ്യാപിക്കുന്ന കൊറോണ രണ്ടാം തരംഗത്തെ നേരിടാൻ സന്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്തണമെന്ന് സാംക്രമികരോഗ വിദഗ്ദ്ധനും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ ഡോ. ആന്റണി ഫൗസി. ഇന്ത്യയിൽ കൊറോണ വ്യാപനം തടയുന്നതിനു രാജ്യം അടിയന്തരമായി അടച്ചിടുകയാണ് ഉടനടി ചെയ്യേണ്ടതെന്നും ഫൗസി പറഞ്ഞു.

ഇന്ത്യയിലെ സ്ഥിതി വളരെ ഗുരുതരമാണെന്ന് എല്ലാവർക്കും വ്യക്തമാണ്, കൂടുതൽ പേർ രോഗബാധിതരാകുന്പോൾ, എല്ലാവരേയും വേണ്ടവിധം പരിപാലിക്കാൻ സാധിക്കാതെ വരുന്പോൾ, ആശുപത്രി കിടക്കകളുടെയും ഓക്സിജന്റെയും കുറവുകളുണ്ടാകുന്പോൾ അത് വളരെ നിരാശാജനകമായ അവസ്ഥയായി മാറുന്നു. എന്നാൽ മറ്റ് രാജ്യങ്ങൾ അവർക്ക് കഴിയുന്നത്ര സഹായം നിങ്ങൾക്ക് നൽകുന്നത് ഏറെ ഫലപ്രദമായി മാറും ലോകത്തെ മികച്ച പകർച്ചവ്യാധി രോഗ വിദഗ്ധരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഫൗസി പറയുന്നു.

ഓക്സിജൻ ലഭ്യതയും അവശ്യ മരുന്നുകളും പിപിഇ കിറ്റുകളും ഉറപ്പു വരുത്തണം . ഇടക്കാല കൊറോണ കെയർ ആശുപത്രികൾ സ്ഥാപിക്കാൻ സൈന്യത്തിന്റെ സഹായം തേടണമെന്നും ഫൗസി പറയുന്നു.

ഇന്ത്യയെ സഹായിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടം കൂടുതൽ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് യുഎസ് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഉടനടി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്, മധ്യകാല, ദീർഘകാല അടിസ്ഥാനത്തിൽ അതിലൊന്നാണ് ലോക് ഡൗൺ .

ഇന്ത്യയിൽ ഏതാനും ആഴ്‌ചകൾ ലോക്‌‍ഡൗൺ ഏർപ്പെടുത്തുന്നത് കൊറോണയെ പിടിച്ചുകെട്ടാൻ സഹായിക്കും. മാസങ്ങളോളം അടച്ചിടണമെന്നല്ല പറയുന്നത്. ഇന്ത്യ ഇതിനകം തന്നെ ഇത് ചെയ്യുന്നുണ്ടെന്ന് തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആളുകൾക്ക് വാക്സിനേഷൻ നൽകുകയെന്നതും പ്രാധാന്യമുള്ളതാണ്. വാക്സിനേഷൻ വേഗത്തിലാക്കാൻ ഇന്ത്യ കരാറുകളിൽ ഏർപ്പെടണം. എങ്കിൽ തന്നെയും, “ഇപ്പോൾ വാക്സിനേഷൻ” ചെയ്യുന്നത് നിലവിലെ കൊറോണ വ്യാപനം ഉടൻ പരിഹരിക്കാൻ പ്രാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed