കെ. ​ബാ​ബു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം അ​സാ​ധു​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം കോ​ട​തി​യി​ലേ​ക്ക്


കൊച്ചി: തൃപ്പൂണിത്തുറയിലെ യു‍ഡിഎഫ് സ്ഥാനാർത്ഥി കെ. ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോടതിയിലേക്ക്. ബാബു അയ്യപ്പന്‍റെ പേരിൽവോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് സിപിഎം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. 

സീൽ ഇല്ലാത്തതിന്‍റെ പേരിൽ 1,071 പോസ്റ്റൽ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഎം കോടതിയിൽ ചോദ്യം ചെയ്യും. 992 വോട്ടിനാണ് എൽഡിഎഫിന്‍റെ സിറ്റിംഗ് എംഎൽഎ എം. സ്വരാജ് ബാബുവിനോട് പരാജയപ്പെട്ടത്.

You might also like

Most Viewed