സൗദി അറേബ്യയില്‍ മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു. മലപ്പുറം വെട്ടത്തൂര്‍ പുത്തന്‍കോട്ട് കുട്ടാട്ടുപറന്പില്‍ സഫീര്‍ (44) ആണ് ഷോക്കേറ്റ് മരിച്ചത്. മജ്‍മയിലെ സ്വകാര്യ കന്പനിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ഫസീലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.