ഹൃദയം നുറുങ്ങുന്നു, ഇന്ത്യയെ സഹായിക്കണമെന്ന് ആഗോള സമൂഹത്തോട് ഗ്രെറ്റ

സ്റ്റോക്ക്ഹോം: ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്. ട്വിറ്ററിലൂടെയാണ് ഗ്രെറ്റയുടെ പ്രതികരണം. കോവിഡിനെ നേരിടാൻ അന്താരാഷ്ട്ര സമൂഹം ഇന്ത്യക്ക് ആവശ്യമായ സഹായവും നല്‍കണമെന്ന് ഗ്രെറ്റ അഭ്യർഥിച്ചു. 'ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങൾ ഹൃദയഭേദകമാണ്. ആഗോള സമൂഹം മുന്നോട്ടുവരുകയും ആവശ്യമായ സഹായം നൽകണം’-ഗ്രെറ്റ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ കോവിഡ് ബാധയുടെ തീവ്രത വെളിപ്പെടുത്തുന്ന സ്‌കൈ ന്യൂസിന്‍റെ റിപ്പോർട്ടും ഗ്രെറ്റ പങ്കുവയ്ക്കുന്നു.