ഒ​രു മാ​സ​​ത്തി​നു​ശേ​ഷം ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ൻ ആ​ശു​പ​ത്രി വി​ട്ടു


ലണ്ടൻ: ഒരു മാസത്തെ ആശുപത്രിവാസത്തിനുശേഷം ഫിലിപ്പ് രാജകുമാരൻ ആശുപത്രി വിട്ടു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഫിലിപ്പ് രാജകുമാരനെ(99) ഫെബ്രുവരി 16നാണ് കിംഗ് എഡ്വേഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  പിന്നീട്, സെന്‍റ് ബെർത്തലോമിയ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയ്ക്കുശേഷം എഡ്വേഡ് ആശുപത്രിയിൽ വിശ്രമത്തിൽ കഴിഞ്ഞിരുന്ന രാജകുമാരൻ കാറിൽ കൊട്ടാരത്തിലേക്ക് മടങ്ങിയെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

കോവിഡ് മഹാമാരി രൂക്ഷമായ സമയത്ത് ഫിലിപ്പ് രാജകുമാരനും ഭാര്യ എലിസബത്ത് രാജിയും വിൻസർ കാസ്റ്റിൽ കൊട്ടാരത്തിലാണു കഴിഞ്ഞിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed