ബ്രിട്ടീഷ് സൈനികൻ ക്യാപ്റ്റൻ സർ ടൂം മൂർ അന്തരിച്ചു


ലണ്ടൻ: ബ്രിട്ടീഷ് സൈനിക ചരിത്രത്തിൽ സമാനതകളില്ലാത്ത സേവനം കാഴ്ച വെച്ച ക്യാപ്റ്റൻ സർ ടൂം മൂർ അന്തരിച്ചു. 99 വയസ്സായിരുന്നു. കൊറോണ ബാധമൂലമുള്ള ചികിത്സയ്ക്കിടെയാണ് അന്തരിച്ചത്. സമീപകാലത്ത് സ്വന്തം വീടിന് ചുറ്റും വാക്കറുപയോഗിച്ച് നടന്ന് മൂർ കൊറോണയ്ക്ക് വേണ്ടി ധനസമാഹരണം നടത്തി ശ്രദ്ധ നേടിയിരുന്നു. ഈ സംരംഭത്തിലൂടെ മാത്രം ഒരു കോടി മുപ്പതുലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുൽയമായ തുകയാണ് കൊറോണ ബാധിതരെ സഹായിക്കാനായി ബ്രിട്ടന്റെ ആരോഗ്യ രംഗത്തിന് മൂർ നൽകിയത്.

ഇതിന് നൈറ്റ്ഹുഡ് ബഹുമതി നേടിയ പഴയ സൈനികനെ ബ്രിട്ടീഷ് സേന ആദരിക്കുകയുണ്ടായി. പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും നേരിട്ടെത്തി അഭിനന്ദിച്ചു. യോർക്ഷെയറിൽ 1920 ഏപ്രിൽ 30 നാണ് മൂർ ജനിച്ചത്. കെട്ടിടനിർമ്മാതാക്കളായ മാതാപിതാക്കളുടെ മകനായിട്ടായിരുന്നു ജനനം. 1940ൽ മൂർ ബ്രിട്ടീഷ് കരസേനയുടെ ഭാഗമായി. ഇന്ത്യയിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിച്ച മൂർ ബർമ്മയിൽ നിന്നുകൊണ്ട് ജപ്പാനെതിരായ പോരാട്ടത്തിന്റെ ഭാഗമായും പ്രവർത്തിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed