ശബരിമല വിഷയത്തിൽ സി.പിഎമ്മും ബി.ജെ.പിയും ഒറ്റക്കെട്ടെന്ന് ചെന്നിത്തല
കൊച്ചി: ശബരിമല വിഷയത്തിൽ സി.പിഎമ്മും ബി.ജെ.പിയും ഒന്നും മിണ്ടുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് കാരണമാണ് ഈ നിശബ്ദതയെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം സംരക്ഷിക്കാൻ നിയമ നിർമ്മാണം നടത്താൻ ബി.ജെ.പി തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. ശബരിമല വിഷയത്തിൽ സി.പിഎമ്മിന്റേത് ആത്മാർത്ഥത ഇല്ലാത്ത നിലപാടാണ്.
തങ്ങൾ അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്നും ചെന്നിത്തല ആവർത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വർഗീയ ചേരിതിരിവിന് തുടക്കമിട്ടതെന്നു അദ്ദേഹം പറഞ്ഞു

