ആമസോൺ സ്ഥാപകൻ സിഇഒ സ്ഥാനമൊഴിയുന്നു
വാഷിംഗ്ടൺ: മസോൺ സ്ഥാപകൻ ജെഫ് ബെസോസ് സിഇഒ സ്ഥാനം ഒഴിയുന്നു. ബെസോസ് ഇനി കന്പനിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനായി പ്രവർത്തിക്കും. വെബ് സർവീസ് തലവൻ ആൻഡി ജാസ്സിയായിരിക്കും പുതിയ സിഇഒ. ഈ വർഷം അവസാനത്തോടെയാകും സ്ഥാനമാറ്റം. ബെസോസ് തന്റെ ജീവനക്കാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം അിറിയിച്ചത്.
27 വർഷം മുൻപാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്. തുടർച്ചയായി ലാഭം കൈവരിക്കുകയും വിൽപ്പനയിൽ റെക്കോർഡിടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബെസോസിന്റെ തീരുമാനം. 1995ൽ ആമസോൺ സ്ഥാപിച്ചതുമുതൽ ബെസോസാണ് സിഇഒ സ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്.

