മ്യാൻമറിൽ സൈനിക അട്ടിമറിക്കെതിരേ രൂക്ഷവിമർശനവുമായി ബൈഡൻ
വാഷിംഗ്ടൺ: മ്യാൻമറിൽ സൈനിക അട്ടിമറിക്കെതിരേ രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. സൈനിക നടപടി ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ഉപരോധം ഏർപ്പെടുത്തുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. ബർമീസ് സൈന്യം പിടിച്ചെടുത്ത അധികാരം വിട്ടുനൽകാൻ അന്താരാഷ്ട്ര സമൂഹം ഒത്തുചേർന്ന് ഇടപെടണം. രാജ്യം ജനാധിപത്യത്തിന്‍റെ പാതയിലേക്ക് പോകുന്നില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തകയല്ലാതെ മറ്റു വഴികളില്ലെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.

