ഹാഫിസ് സയ്യദിന്റെ സഹായി യഹ്യ മുജാഹിദിന് 15 വര്‍ഷം കൂടി തടവ് വിധിച്ച് പാകിസ്ഥാന്‍


ഇസ്ലാമാബാദ്: പാകിസ്ഥാനെതിരെ അന്താരാഷ്ട്ര തലത്തിലെ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള നടപടികളുമായി ഭരണകൂടം. അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിലുള്ള ഹാവിസ് സയ്യദിന്റെ സഹായി യാഹ്യാ മുജാഹിദിനെതിരം മൂന്നാമത്തെ ശിക്ഷ വിധിച്ചു. രണ്ടു കേസ്സുകളില്‍ നിലവില്‍ തടവിലുള്ള ഭീകരനാണ് യാഹ്യ. ഭീകര വിരുദ്ധ കോടതിയാണ് യാഹ്യക്കെതിരെ നടപടി എടുത്തത്. ഭീകരനേതാവിന് 15വര്‍ഷത്തെ തടവാണ് വിധിച്ചത്. ഭീകരപ്രവര്‍ത്ത നവുമായി ബന്ധപ്പെട്ട കള്ളപ്പണം കൈകാര്യം ചെയ്തിരുന്നു എന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞമാസം ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രണ്ടു കേസ്സുകളിലായി ആകെ 32 വര്‍ഷത്തെ തടവ് ശിക്ഷ കോടതി യാഹ്യയ്ക്ക് വിധിച്ചിരുന്നു. യാഹ്യയ്ക്ക് പുറമേ സഫര്‍ ഇഖ്മാല്‍, പ്രൊഫ.ഹാവിസ് അബ്ദുള്‍ റെഹ്മാന്‍ എന്നിവരേയും കഴിഞ്ഞയാഴ്ച കോടതി ശിക്ഷിച്ചിരുന്നു. 1997ലെ ഭീകരവിരുദ്ധ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആകെ 41 പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടുകളാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന നിലയില്‍ അമേരിക്കയും ഇന്ത്യയ്‌ക്കൊപ്പം ഹാഫിസ് സയ്യദിനെതിരെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed