2021ലെ ഓസ്കർ പുരസ്കാര പ്രഖ്യാപന ചടങ്ങ് മാറ്റിവെച്ചു


വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ 2021 ഓസ്കർ പുരസ്കാര പ്രഖ്യാപന ചടങ്ങ് രണ്ടു മാസത്തേക്ക് നീട്ടിവച്ചു. ഇതുപ്രകാരം 2021 ഫെബ്രുവരി 28നു നടക്കേണ്ട ചടങ്ങ് ഏപ്രിൽ 25ലേക്കാണ് മാറ്റിയത്. ഇതിന്‍റെ ചുവടുപിടിച്ച് ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ് ചടങ്ങിന്‍റെ തീയതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം മൂലം ഒട്ടനവധി സിനിമകളുടെ ചിത്രീകരണം മുടങ്ങിയിരുന്നു. ഇവയെല്ലാം ഈ വർഷം അവസാനത്തോടുകൂടി മാത്രമേ ചിത്രീകരണം പൂർത്തിയാക്കാൻ സാധിക്കൂ. ഇത് പരിഗണിച്ചാണ് ഓസ്കർ ചടങ്ങിന്‍റെ തീയതി മാറ്റിയതെന്നാണ് വിവരം.

ഇതിനു മുൻപ് മൂന്ന് തവണ മാത്രമാണ് ഓസ്കർ പുരസ്കാര പ്രഖ്യാപന ചടങ്ങ് മുടങ്ങുകയോ തീയതി മാറ്റി വയ്ക്കുകയോ ചെയ്തിട്ടുള്ളത്. 1938ലെ പ്രളയം, 1968ൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്‍റെ മരണം, 1981ൽ അന്നത്തെ പ്രസിഡന്‍റായിരുന്ന റോണൾഡ് റീഗന്‍റെ മരണം എന്നിവയേത്തുടർന്നാണ് മുൻപ് മൂന്ന് തവണ ഓസ്കർ മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed