കോവിഡ് ബാധിതർ 76 ലക്ഷത്തോടടുക്കുന്നു


വാഷിംഗ്ടൺ ഡിസി: ലോകത്ത് കോവിഡ് ബാധിതർ 76 ലക്ഷത്തിലേക്ക്. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കു പ്രകാരം 7,588,705 പേരാണു രോഗബാധിതർ. മരണസംഖ്യ നാലര ലക്ഷത്തിലേക്ക് അടുക്കുകയാണ്. വിവിധ രാജ്യങ്ങളിലായി 423,673 പേർക്കു ജീവൻ നഷ്ടമായി. 3,839,321 പേർ രോഗമുക്തി നേടിയെന്നത് ആശ്വാസ വാർത്തയാണ്. യുഎസ് തന്നെയാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നിൽ. ഇന്ത്യ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്തു നാലാം സ്ഥാനത്തേക്കു കയറിയിരുന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 

വേൾഡോമീറ്റേഴ്സിന്‍റെ കണക്കുപ്രകാരം അമേരിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യക്കു മുന്നിൽ. യുഎസ് രോഗബാധിതർ– 2,089,701, മരിച്ചവർ– 116,034, ബ്രസീൽ രോഗബാധിതർ– 805,649 മരിച്ചവർ– 41,058, റഷ്യ രോഗബാധിതർ– 502,436 മരിച്ചവർ– 6,532, ഇന്ത്യ രോഗബാധിതർ– 298,283 മരിച്ചവർ– 8,50, യുകെ രോഗബാധിതർ– 291,409, മരിച്ചവർ– 41,279

You might also like

  • Lulu Exchange
  • Straight Forward

Most Viewed