കേരളത്തിൽ വീണ്ടും കോവിഡ് മരണം: കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് രോഗം സ്ഥിരീകരിച്ചു


കണ്ണൂർ: കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ മരിച്ച ഇരിക്കൂർ സ്വദേശിയായ ഉസൻകുട്ടിക്കാണ് (71) കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം വ്യാഴാഴ്ച രാത്രിയിലാണ് മരിച്ചത്. ഉസൻ കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. മുംബൈയിൽ നിന്ന് ഒന്പതിനാണ് ഇയാൾ കണ്ണൂരിൽ എത്തിയത്. തുടർന്ന് ക്വാറന്‍റൈനിൽ കഴിയുന്നതിനിടെ അസുഖബാധിതനായി അഞ്ചരക്കണ്ടി കോവിഡ് കെയർ സെന്‍ററിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പത്തിന് ഇയാളുടെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നെങ്കിലും ഫലംവന്നിരുന്നില്ല. ഇന്നലെ രാത്രിയിൽ സ്രവം വീണ്ടും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പരിശോധനാ ഫലം എത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed