സ്പെയിനിന് ആശ്വാസം; നാലാം ദിനവും കോവിഡ് കേസുകൾ ഇല്ല


മാഡ്രിഡ്: കോവിഡ് മരണത്തുരുത്തിൽ ഒന്നായിരുന്ന സ്പെയിൻ തിരിച്ചുവരവിന്‍റെ പാതയിലാണ്. തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്പെയിൻ ആരോഗ്യമന്ത്രാലയമാണ് ശുഭസൂചകമായ വാർത്ത പുറത്തുവിട്ടത്.

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് സ്പെയിൻ. 2,89787 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 27,136 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. അതേസമയം രോഗം ബാധിച്ച 617 പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed