കോവിഡിനെ അതിജീവിച്ച് 97 വയസുകാരൻ
ആഗ്ര: രാജ്യത്ത് കോവിഡ് 19 രോഗവ്യാപനം തുടരുന്നതിനിടയിൽ ആഗ്രയിൽ നിന്നുമൊരു ആശ്വാസ വാർത്ത. 97 വയസുകാരന് രോഗം ഭേദമായതാണ് ആരോഗ്യപ്രവർത്തകർക്കും ഉത്തർപ്രദേശ് സർക്കാരിനും ആശ്വാസമായത്. ആഗ്രയിലെ ഗാന്ധിനഗർ കോളനി നിവാസിയായ മുൻ എൻജിനിയറാണ് ഇദ്ദേഹം. രോഗം ഭേദമായ ഇദ്ദേഹത്തെ വീട്ടിലേക്ക് മാറ്റി.
ആഗ്രയിൽ. 1,008 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ 840 പേർ രോഗമുക്തരായി. 56 പേരാണ് ഇതുവരെ ആഗ്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്.

