ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടില്ല


ന്യൂഡൽഹി: കോവിഡ് രോഗ വ്യാപനം അനുദിനം വർദ്ധിക്കുന്ന ഡൽഹിയിൽ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കുമെന്ന വാർത്തകൾ തള്ളി ഡൽഹി സർക്കാർ. ലോക്ക്ഡൗൺ ദീർഘിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ൻ അറിയിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.


ജൂൺ 15 മുതൽ 30വരെ ലോക്ക്ഡൗൺ നീട്ടുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റീലോക്ക് ഡൽഹി ഹാഷ് ടാഗുകൾ ട്രെൻഡിംഗ് ആകുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിസലായിരുന്നു മന്ത്രിയുടെ വിശദീകരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed