ട്രംപിന്‍റെ തിരഞ്ഞെടുപ്പു റാലികൾ ജൂണ്‍ 19 മുതൽ


വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡോണൾഡ് ട്രംപിന്‍റെ റാലികൾ അടുത്തയാഴ്ച തുടങ്ങും. ജൂണ്‍ 19നായിരിക്കും ആദ്യ റാലിയെന്ന് ട്രംപ് തന്നെ വ്യക്തമാക്കി. ഒക്ലഹോമയിലെ ടുൽസയിൽ നിന്നാണ് ആദ്യ റാലി. ഫ്ളോറിഡ, അരിസോണ, നോർത്ത് കരോലിന തുടങ്ങിയ സ്ഥലങ്ങളിലും റാലികൾ സംഘടിപ്പിക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

ആഗസ്റ്റ് 24 മുതൽ 27 വരെ നടക്കുന്ന റിപ്പബ്ലിക്കൻ നാഷണൽ കണ്‍വെൻഷനിൽ വെച്ച് പാർട്ടിയുടെ പ്രസിഡന്‍റ്, വൈസ്പ്രസിഡന്‍റ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed