കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച അർമേനിയൻ സൈനിക, പോലീസ് തലവൻമാർക്കെതിരെ നടപടി


യെരെവൻ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് അർമേനിയയിൽ സൈനിക, പോലീസ തലവന്മാരെ പുറത്താക്കി. പ്രധാനമന്ത്രി നിക്കോൾ പാഷിന്യാൻ ആണ് നടപടിയെടുത്തത്. ആളുകൾ കൂട്ടം ചേരുന്നത് കർശനമായി നിരോധിച്ചിരിക്കെ, സൈനിക മേധാവി അർതാക് ദവ്ത്യാൻ മകന്‍റെ വിവാഹത്തോടനുബന്ധിച്ച് വലിയ പാർട്ടി നടത്തിയത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച വാർത്തകളുടെ പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കിയതായി പ്രധാനമന്ത്രി അറിയിച്ചത്.

സൈനിക തലവന്‍റെ മകന്‍റെ വിവാഹ പാർട്ടിയുടെ വീഡിയോ ഒരു ഓണ്‍ലൈൻ പോർട്ടൽ പുറത്തുവിട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed