അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഇടതുമുന്നണിയുടെ അജണ്ടയില്‍ ഇല്ലെന്ന് സിപിഐ


കൊച്ചി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഇടതുമുന്നണിയുടെ അജണ്ടയിൽ ഇല്ലെന്ന് സിപിഐ. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന വൈദ്യുതിമന്ത്രിയുടെ പ്രഖ്യാപനത്തോട് ആഗ്രഹങ്ങൾക്ക് കടിഞ്ഞാണില്ലല്ലോ എന്നും കാനം രാജേന്ദ്രന്റെ പ്രതികരിച്ചു. അതേസമയം, പദ്ധതിയിൽ കോൺഗ്രസ് നിലപാട് തള്ളി കെ മുരളീധരൻ രംഗത്തെത്തി. അതിനിടെ, പാരിസ്ഥിതിക സാങ്കേതിക അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുമെന്ന് കെഎസ്ഇബി ചെയർമാൻ പറഞ്ഞു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ കാര്യത്തിൽ ഇടതുമുന്നണിയിലേയും കോൺ‍ഗ്രസിലേയും ഭിന്നതകളാണ് ഒരിക്കൽകൂടി മറനീക്കിയിരിക്കുന്നത്. എൽഡിഎഫിന്റെ പ്രകടനപത്രികയിൽ ഇല്ലാത്ത പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടേയും മുല്ലപ്പള്ളി രാമചന്ദ്രന്റേയും നിലപാട് തള്ളിയാണ്, പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവുമായി കെ.മുരളീധരൻ രംഗത്തെത്തിയത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed