കൊറോണ ബാധിച്ചു മരണമടഞ്ഞ പ്രവാസി കുടുംബങ്ങളെ സർക്കാർ ദത്തെടുക്കണം


മനാമ : വിദേശ രാജ്യങ്ങളിൽ കോവിഡ് −19 രോഗം ബാധിച്ചു മരണം അടഞ്ഞ പ്രവാസികളുടെ കുടുംബങ്ങളെ സർക്കാർ ദത്തെടുത്തു സംരക്ഷിക്കണം എന്ന് ബഹ്‌റിനിലെ ആലപ്പുഴ പ്രവാസി അസോസിയേഷൻ യോഗം സംസ്ഥാന ഗവൺമെന്റിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അടിയന്തിരമായി 15  ലക്ഷം രൂപ വീതം ഈ കുടുംബങ്ങൾക്ക് ധനസഹായം നൽകണം.

ഗവണ്മെന്റ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തി ആശ്രിത നിയമന പ്രകാരം പ്രായപൂർത്തി ആയ അംഗത്തിന് സർക്കാർ ജോലി നൽകുകയും കുട്ടികളുടടെ മുഴുവൻ  വിദ്യാഭ്യാസചെലവുകളും സർക്കാർ ഏറ്റെടുക്കണം എന്ന് പ്രമേയം ആവശ്യപ്പെട്ടു.

അസോസിയേഷൻ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജയലാൽ ചിങ്ങോലി, സുൾഫിക്കർ ആലപ്പുഴ, വിജയലക്ഷ്മി പള്ളിപ്പാട്, സജി കലവൂർ, അനിൽ കായംകുളം, സീന അൻവർ, ജോയ്‌ ചേർത്തല, ഹാരിസ് വണ്ടാനം, സജി കലവൂർ, അനീഷ് ആലപ്പുഴ, ശ്രീജിത്ത് കൈമൾ, പ്രവീൺ മാവേലിക്കര, ജോർജ് അന്പലപ്പുഴ, മിഥുൻ ഹരിപ്പാട്, ബിനു ആറാട്ടുപുഴ എന്നിവർ പ്രസംഗിച്ചു.

You might also like

Most Viewed